Saturday, April 13, 2013

കണി...


                                                  വിഷുക്കണി

വിഷുക്കണി ഒരുക്കുമ്പോൾ സാധാരണ മലയാളികൾ പറയുന്ന ഒരു വാചകം ഉണ്ട് :"ദാ ഇത്രേം സാധനങ്ങൾക്ക്‌ നൂറ്റി അമ്പതു രൂപ !ഈ ചെറിയ വെള്ളരിക്കയിക്ക് എന്നാ വില .പണ്ടൊക്കെ പറമ്പിന്നു പറിച്ചോണ്ട് വരുമാരുന്നു..എത്ര വേണം !" ( പറച്ചില് കേട്ടാൽ തോന്നും ഇക്കാലത്ത് ആരാണ്ട് പറഞ്ഞു പറമ്പിൽ വെള്ളരിയും,മത്തനും നടരുതെന്ന്.)
ഇപ്പോൾ വിഷു ക്കണി 'കിറ്റ്‌' കിട്ടുന്ന കാലമാണല്ലോ ..
തമിഴന്റെ അധ്വാനം കവറിൽ ആക്കിയത് കേരളം കാശു കൊടുത്തു വാങ്ങി കണി കാണണം!
കേരളത്തിന്‌ വെളിയിൽ കാര്യം കുറച്ചൊക്കെ decent ആണ്.കൊന്ന പ്പൂവ്  നാല് പൂവുള്ള ഒരു തണ്ടിന് ഇരുപതു രൂപ.ഇരുപതു രൂപ പറഞ്ഞാൽ മലയാളികൾ കുറഞ്ഞ പക്ഷം പതിനഞ്ചിനെങ്കിലും വാങ്ങിയിരിക്കും.എന്നാൽ പത്തു രൂപക്ക് തരാമോ എന്ന് ചോദിച്ചാൽ "നാളെ വാ സാറേ ഫ്രീ ആയിട്ട് തന്നേക്കാം" എന്ന് മറുപടി!
നാളെ അതിനു demand  ഇല്ല എന്നവന്മാര്ക്കറിയാം.
വാഴയില യാണെങ്കിൽ ഒരു ഡസൻ എഴുപത്തി അഞ്ചു രൂപ!
"എടൊ ഇത് ഞങ്ങടെ നാട്ടിൽ ചുമ്മാതെ കിട്ടും എന്ന് പറഞ്ഞു നോക്കിയപ്പോൾ "എന്നാ നാട്ടിൽ പോയി കൊണ്ട് വന്നാ പോരെ സാറേ" എന്ന് കച്ചവടക്കാരൻ.എന്തു ചെയ്യാം വിഷു, വിഷു ആയി തന്നെ ആഘോഷിക്കണ്ടേ.....
എന്നാൽ അതിലും വല്ല്യ ഒരു സംഭവം പറയാം:
പുതിയ തലമുറയിലെ ഒരു  'ജീനിയസ് ' ചെക്കൻ വിഷുക്കണി ദർശനത്തെ ക്കുറിച്ച് നൂതനമായ ഒരു ഐഡിയ പങ്കു വയ്ക്കുകയുണ്ടായി .അതായത് രാവിലെ എണീറ്റ്‌ കണ്ണ് പൊത്തി ക്കളിക്കാതെ,വിഷുക്കണി വച്ചിടത്തോട്ടു തപ്പി തടഞ്ഞു പോകാതെ കിടക്കയിൽ തന്നെ കണ്ണ് തുറന്നു കണി കാണുന്ന ഒരു വിദ്യ!..
പൂജാ മുറിയിൽ ഒരു CCTV വച്ച് കണി ഒരുക്കിയ ഉരുളി ഫോക്കസ് ചെയ്തു വച്ചാ മതി.ബെഡ് റൂമിൽ രാവിലെ കണ്ണ് തുറന്ന് റിമോട്ട് അമർത്തുക.സ്ക്രീനിൽ കണി കാണാമത്രേ!...അതാണ്  ഇ-കണി.(e -കണി )
ശെടാ  ആ കണി അല്ലല്ലോ ഇ-കണി.!

മനസ്സിൽ നന്മയുടെ കൊന്നപ്പൂവ് സ്നേഹത്തിന്റെ കണി ക്കൂട്ടാക്കി.ഈശ്വരന്റെ മുമ്പിൽ സാഷ്ടാങ്കം സമർപ്പിച്ച്‌  ആ- വിഷുക്കണിനമുക്കാഘോഷിക്കാം ...!

1 comment: