Saturday, April 13, 2013

കണി...


                                                  വിഷുക്കണി

വിഷുക്കണി ഒരുക്കുമ്പോൾ സാധാരണ മലയാളികൾ പറയുന്ന ഒരു വാചകം ഉണ്ട് :"ദാ ഇത്രേം സാധനങ്ങൾക്ക്‌ നൂറ്റി അമ്പതു രൂപ !ഈ ചെറിയ വെള്ളരിക്കയിക്ക് എന്നാ വില .പണ്ടൊക്കെ പറമ്പിന്നു പറിച്ചോണ്ട് വരുമാരുന്നു..എത്ര വേണം !" ( പറച്ചില് കേട്ടാൽ തോന്നും ഇക്കാലത്ത് ആരാണ്ട് പറഞ്ഞു പറമ്പിൽ വെള്ളരിയും,മത്തനും നടരുതെന്ന്.)
ഇപ്പോൾ വിഷു ക്കണി 'കിറ്റ്‌' കിട്ടുന്ന കാലമാണല്ലോ ..
തമിഴന്റെ അധ്വാനം കവറിൽ ആക്കിയത് കേരളം കാശു കൊടുത്തു വാങ്ങി കണി കാണണം!
കേരളത്തിന്‌ വെളിയിൽ കാര്യം കുറച്ചൊക്കെ decent ആണ്.കൊന്ന പ്പൂവ്  നാല് പൂവുള്ള ഒരു തണ്ടിന് ഇരുപതു രൂപ.ഇരുപതു രൂപ പറഞ്ഞാൽ മലയാളികൾ കുറഞ്ഞ പക്ഷം പതിനഞ്ചിനെങ്കിലും വാങ്ങിയിരിക്കും.എന്നാൽ പത്തു രൂപക്ക് തരാമോ എന്ന് ചോദിച്ചാൽ "നാളെ വാ സാറേ ഫ്രീ ആയിട്ട് തന്നേക്കാം" എന്ന് മറുപടി!
നാളെ അതിനു demand  ഇല്ല എന്നവന്മാര്ക്കറിയാം.
വാഴയില യാണെങ്കിൽ ഒരു ഡസൻ എഴുപത്തി അഞ്ചു രൂപ!
"എടൊ ഇത് ഞങ്ങടെ നാട്ടിൽ ചുമ്മാതെ കിട്ടും എന്ന് പറഞ്ഞു നോക്കിയപ്പോൾ "എന്നാ നാട്ടിൽ പോയി കൊണ്ട് വന്നാ പോരെ സാറേ" എന്ന് കച്ചവടക്കാരൻ.എന്തു ചെയ്യാം വിഷു, വിഷു ആയി തന്നെ ആഘോഷിക്കണ്ടേ.....
എന്നാൽ അതിലും വല്ല്യ ഒരു സംഭവം പറയാം:
പുതിയ തലമുറയിലെ ഒരു  'ജീനിയസ് ' ചെക്കൻ വിഷുക്കണി ദർശനത്തെ ക്കുറിച്ച് നൂതനമായ ഒരു ഐഡിയ പങ്കു വയ്ക്കുകയുണ്ടായി .അതായത് രാവിലെ എണീറ്റ്‌ കണ്ണ് പൊത്തി ക്കളിക്കാതെ,വിഷുക്കണി വച്ചിടത്തോട്ടു തപ്പി തടഞ്ഞു പോകാതെ കിടക്കയിൽ തന്നെ കണ്ണ് തുറന്നു കണി കാണുന്ന ഒരു വിദ്യ!..
പൂജാ മുറിയിൽ ഒരു CCTV വച്ച് കണി ഒരുക്കിയ ഉരുളി ഫോക്കസ് ചെയ്തു വച്ചാ മതി.ബെഡ് റൂമിൽ രാവിലെ കണ്ണ് തുറന്ന് റിമോട്ട് അമർത്തുക.സ്ക്രീനിൽ കണി കാണാമത്രേ!...അതാണ്  ഇ-കണി.(e -കണി )
ശെടാ  ആ കണി അല്ലല്ലോ ഇ-കണി.!

മനസ്സിൽ നന്മയുടെ കൊന്നപ്പൂവ് സ്നേഹത്തിന്റെ കണി ക്കൂട്ടാക്കി.ഈശ്വരന്റെ മുമ്പിൽ സാഷ്ടാങ്കം സമർപ്പിച്ച്‌  ആ- വിഷുക്കണിനമുക്കാഘോഷിക്കാം ...!

Friday, August 24, 2012

******* ഭഗവാനെ..*******


"വിടാരുമില്ലേ..."മുറ്റത്തു നിന്നും ഒരു ശബ്ദം .

പയ്യന്‍സ് ;"ആരാ ..?"
"ഞാന്‍ മഹാബലി .മാവേലീന്നും വിളിക്കും .എന്നെപ്പറ്റി  കേട്ടിട്ടുണ്ടോ ..?"
"ഓ ..കണ്ടിട്ടുമുണ്ട്.ഓണക്കാലത്ത് ജോസ്കോയുടെം ആലുക്കാസിന്റെം ഒക്കെ മുമ്പില്‍ വേഷം കെട്ടി നിക്കുന്ന ആളല്ലേ..?"
"എന്റെ ദൈവമേ."ഒരു സെല്‍ഫ് introduction അനിവാര്യമായിരിക്കുന്നു എന്ന് മാവേലിക്കു തോന്നി.
"അല്ല മോനെ ഇത് സാക്ഷാല്‍ മഹാബലി.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നാടിനേം നാട്ടാരേം കാണാന്‍ വരുന്ന പഴയ ഒരു നാടുവാഴി."
"എന്റെ അങ്കിള്‍ ഇതുപോലെയാ.വര്‍ഷത്തില്‍ ഒരിക്കലെ വരൂ.ലീവു കിട്ടത്തില്ല വരാന്‍ .അങ്ങ്  ഗള്‍ഫിലാ."പയ്യന്‍സ് വിടുന്ന മട്ടില്ല.
"മോനെ വീട്ടില്‍ എല്ലാരും എന്തിയേ.വന്ന സ്ഥിതിക്ക് എല്ലാരേം ഒന്ന് കണ്ടു  അന്വേഷണം അറിയിച്ചു പോകാം ."
പയ്യന്‍സ് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു:"അമ്മേ... മാവേലി അങ്കിള്‍ വന്നു. "
"ഒരു രണ്ടു മിനിട്ട് ...ഇപ്പൊ വരാം."അമ്മയുടെ മറുപടി.
അമ്മ ഓണപ്പടം ചാനലില്‍ ആസ്വദിക്കുകയാണ്.
"അച്ചനില്ലേ വീട്ടില്‍..?"
"ഓ..അങ്ങേരു പൂക്കുറ്റിയായി നാട്ടുകാരുമായി ഓണത്തല്ലുമൊക്കെ കഴിഞ്ഞു വരാറാകുന്നതെ ഒള്ളു.."അമ്മ പുറത്തേക്കു വന്നു .ചാനലില്‍ പരസ്യമായെന്നു തോന്നുന്നു.
"തമ്പുരാന്‍ ഇരുന്നാട്ടെ."മാവേലി സന്തോഷത്തോടെ ഇരുന്നു.
 മാവേലി.:-  "എല്ലാവര്‍ക്കും സുഖമാണല്ലോ അല്ലെ.."
"ഓ. സമാധാനം സന്തോഷം .അല്ലലില്ല,കള്ളതരങ്ങളില്ല,ആപത്തുകള്‍ ആര്‍ക്കും ഒട്ടില്ലതാനും .!"പയ്യന്‍സിന്റെ അമ്മ വികാരാധീനയായി.
"ഞങ്ങളൊക്കെ എങ്ങനാ ഇവിടെ കഴിയുന്നതെന്ന് ദാ..ഈ പത്രം എടുത്തൊന്നു വായിച്ചു തമ്പുരാന്‍  തന്നെ അങ്ങ് മനസ്സിലാക്കിക്കോ."മുമ്പിലിരുന്ന പത്രമെടുത്ത്‌ നീട്ടിക്കൊണ്ട്‌ അമ്മ പറഞ്ഞു."ഞാന്‍ കുറച്ചു പായസം എടുക്കാം."അമ്മ അകത്തേക്ക് പോയി.
"എന്റമ്മോ..ഭഗവാനെ നാരായണ സ്വാമീ.."മഹാബലി തമ്പുരാന്‍ സ്തംഭിച്ചുപോയി എന്ന് മാത്രമല്ല ..പടികടന്നു സ്ഥലം വിട്ടു എന്ന് തന്നെ പറയാം."അയ്യോ .തമ്പുരാന്‍..?"പായസവുമായി അമ്മ ഓടി വന്നു.
"അങ്കിള് ചൂടുള്ള വാര്‍ത്തകള്‍ വായിച്ച് അമാന്തിച്ചു   പോയതാ .."പയ്യന്‍സിനു കാര്യം പിടികിട്ടി.
"അല്ല എങ്ങനെ പോകാതിരിക്കും? കൊല,ചതി,ഹര്‍ത്താല്‍,വിലക്കയറ്റം,വിദ്യാഭ്യാസം എന്ന് വേണ്ട സാക്ഷാല്‍ ഷവര്‍മ എന്ന് വരെ പുള്ളി വായിച്ചു ഞെട്ടി  കാണും!  ഹിഹി ..."

സത്യം പറഞ്ഞാല്‍ ഇത്തവണ മഹാബലി തിരുമനസ്സിന് ഒരുകാര്യം തീര്‍ച്ചയായും ബോധ്യമായി .തന്‍റെ നാട്ടുകാര്‍ക്ക് സന്തോഷവും സമാധാനവും എള്ളോളം ഇല്ലെങ്കിലും സഹന ശക്തി വേണ്ടു വോളമുണ്ട്!!.