"ഇവിടാരുമില്ലേ..."മുറ്റത്തു നിന്നും ഒരു ശബ്ദം .
പയ്യന്‍സ് ;"ആരാ ..?"
"ഞാന്‍ മഹാബലി .മാവേലീന്നും വിളിക്കും .എന്നെപ്പറ്റി കേട്ടിട്ടുണ്ടോ ..?"
"ഓ ..കണ്ടിട്ടുമുണ്ട്.ഓണക്കാലത്ത് ജോസ്കോയുടെം ആലുക്കാസിന്റെം ഒക്കെ മുമ്പില്‍ വേഷം കെട്ടി നിക്കുന്ന ആളല്ലേ..?"
"എന്റെ ദൈവമേ."ഒരു സെല്‍ഫ് introduction അനിവാര്യമായിരിക്കുന്നു എന്ന് മാവേലിക്കു തോന്നി.
"അല്ല മോനെ ഇത് സാക്ഷാല്‍ മഹാബലി.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നാടിനേം നാട്ടാരേം കാണാന്‍ വരുന്ന പഴയ ഒരു നാടുവാഴി."
"എന്റെ അങ്കിള്‍ ഇതുപോലെയാ.വര്‍ഷത്തില്‍ ഒരിക്കലെ വരൂ.ലീവു കിട്ടത്തില്ല വരാന്‍ .അങ്ങ് ഗള്‍ഫിലാ."പയ്യന്‍സ് വിടുന്ന മട്ടില്ല.
"മോനെ വീട്ടില്‍ എല്ലാരും എന്തിയേ.വന്ന സ്ഥിതിക്ക് എല്ലാരേം ഒന്ന് കണ്ടു അന്വേഷണം അറിയിച്ചു പോകാം ."
പയ്യന്‍സ് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു:"അമ്മേ... മാവേലി അങ്കിള്‍ വന്നു. "
"ഒരു രണ്ടു മിനിട്ട് ...ഇപ്പൊ വരാം."അമ്മയുടെ മറുപടി.
അമ്മ ഓണപ്പടം ചാനലില്‍ ആസ്വദിക്കുകയാണ്.
"അച്ചനില്ലേ വീട്ടില്‍..?"
"ഓ..അങ്ങേരു പൂക്കുറ്റിയായി നാട്ടുകാരുമായി ഓണത്തല്ലുമൊക്കെ കഴിഞ്ഞു വരാറാകുന്നതെ ഒള്ളു.."അമ്മ പുറത്തേക്കു വന്നു .ചാനലില്‍ പരസ്യമായെന്നു തോന്നുന്നു.
"തമ്പുരാന്‍ ഇരുന്നാട്ടെ."മാവേലി സന്തോഷത്തോടെ ഇരുന്നു.
മാവേലി.:- "എല്ലാവര്‍ക്കും സുഖമാണല്ലോ അല്ലെ.."
"ഓ. സമാധാനം സന്തോഷം .അല്ലലില്ല,കള്ളതരങ്ങളില്ല,ആപത്തുകള്‍ ആര്‍ക്കും ഒട്ടില്ലതാനും .!"പയ്യന്‍സിന്റെ അമ്മ വികാരാധീനയായി.
"ഞങ്ങളൊക്കെ എങ്ങനാ ഇവിടെ കഴിയുന്നതെന്ന് ദാ..ഈ പത്രം എടുത്തൊന്നു വായിച്ചു തമ്പുരാന്‍ തന്നെ അങ്ങ് മനസ്സിലാക്കിക്കോ."മുമ്പിലിരുന്ന പത്രമെടുത്ത് നീട്ടിക്കൊണ്ട് അമ്മ പറഞ്ഞു."ഞാന്‍ കുറച്ചു പായസം എടുക്കാം."അമ്മ അകത്തേക്ക് പോയി.
"എന്റമ്മോ..ഭഗവാനെ നാരായണ സ്വാമീ.."മഹാബലി തമ്പുരാന്‍ സ്തംഭിച്ചുപോയി എന്ന് മാത്രമല്ല ..പടികടന്നു സ്ഥലം വിട്ടു എന്ന് തന്നെ പറയാം."അയ്യോ .തമ്പുരാന്‍..?"പായസവുമായി അമ്മ ഓടി വന്നു.
"അങ്കിള് ചൂടുള്ള വാര്‍ത്തകള്‍ വായിച്ച് അമാന്തിച്ചു പോയതാ .."പയ്യന്‍സിനു കാര്യം പിടികിട്ടി.
"അല്ല എങ്ങനെ പോകാതിരിക്കും? കൊല,ചതി,ഹര്‍ത്താല്‍,വിലക്കയറ്റം,വിദ്യാഭ്യാസം എന്ന് വേണ്ട സാക്ഷാല്‍ ഷവര്‍മ എന്ന് വരെ പുള്ളി വായിച്ചു ഞെട്ടി കാണും! ഹിഹി ..."
No comments:
Post a Comment